KPPA മെമ്പർഷിപ്പ് ദിനാചരണം നടത്തി

കൊയിലാണ്ടി: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA) മെമ്പർഷിപ്പ് ദിനാചരണം നടത്തി. ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര വെച്ച് സംസ്ഥാന ഫാർമസി കൗൺസിൽ അംഗവും KPPA സംസ്ഥാന സിക്രട്ടറിയേറ്റ് അംഗവുമായ ടി. സതീശൻ പ്രശസ്ത നാടക – ചലച്ചിത്ര പ്രവർത്തകനുമായ ഫാർമസിസ്റ്റ് രാധാകൃഷ്ണൻ പേരാമ്പ്രക്ക് നൽകി ഉദ്ഘാടനം ചെയ്തു.

ജില്ലാ സിക്രട്ടറി എം. ജിജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാകമ്മറ്റി അംഗങ്ങളായ അർജ്ജുൻ രവി, റനീഷ് എ.കെ. എന്നിവർ ആശംസകളർപ്പിച്ചു. പേരാമ്പ്ര ഏരിയാ സിക്രട്ടറി പി. കെ രാജീവൻ സ്വാഗതവും ഏരിയാ പ്രസിഡണ്ട് ഉഷ സി.സി. നന്ദി പറഞ്ഞു.

