കോഴിക്കോട് ടൂറിസ്റ്റ് ബസ്സ് കടയിലേക്ക് ഇടിച്ചു കയറി;10 പേർക്ക് പരിക്ക്
![](https://koyilandydiary.com/wp-content/uploads/2024/05/17-22-1024x943.jpg)
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിക്കടുത്ത് മദ്രസ്സാ ബസാറിൽ ടൂറിസ്റ്റ് ബസ്സ് കടയിലേക്ക് ഇടിച്ചു കയറി. 10 പേർക്ക് പരിക്ക്. ഡ്രൈവറുടെ നില അതീവ ഗുരുതരം. ബസ്സ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ. ഒരു കുട്ടി ഉൾപ്പടെ 10 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)