കോഴിക്കോട് എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസ്; മുഖ്യപ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
കോഴിക്കോട് എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസിലെ മുഖ്യപ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മറ്റൊരു കേസിൽ തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഗുജറാത്ത് സ്വദേശി കൗശൽ ഷായെയാണ് കോഴിക്കോട് സിജെഎം കോടതിയിൽ എത്തിക്കുന്നത്. സുഹൃത്ത് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയിൽ നിന്നും നാൽപതിനായിരം രൂപ കവർന്നത്.



നിലവിൽ ഈ മാസം 25 മുതൽ 28 വരെ കേരള പൊലീസിന് തീഹാർ ജയിലിൽ എത്തി ചോദ്യം ചെയ്യാൻ അനുമതി നൽകിട്ടുണ്ട്. നേരിട്ട് ഹാജരാക്കുന്നതിനാൽ സൈബർ പൊലീസിന് കസ്റ്റഡി അനുവദിക്കണമോ എന്നതിലും കോടതി ഇന്ന് തീരുമാനം എടുക്കും. പാലാഴി സ്വദേശിയായ റിട്ടയേഡ് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ കെ. രാധാകൃഷ്ണനാണ് തട്ടിപ്പിന് ഇരയായത്. നഷ്ടപ്പെട്ട 40,000 രൂപ ഒരാഴ്ച മുന്നേ രാധാകൃഷ്ണന് തിരികെ ലഭിച്ചിരുന്നു.

