KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ജാനകിക്കാട് കൂട്ടബലാത്സംഗക്കേസ് പ്രതികള്‍ കുറ്റക്കാരെന്ന് പോക്‌സോ കോടതി

കോഴിക്കോട്: കോഴിക്കോട് ജാനകിക്കാട് കൂട്ടബലാത്സംഗക്കേസ് പ്രതികള്‍ കുറ്റക്കാരെന്ന് പോക്‌സോ കോടതി. അടുക്കത്ത് പാറച്ചാലില്‍ ഷിബു, ആക്കല്‍ പാലോളി അക്ഷയ്, മൊയിലോത്തറ തെക്കേപറമ്പത്ത് സായൂജ്, മൊയില്ലാത്തറ തമഞ്ഞീമ്മല്‍ രാഹുല്‍ എന്നിവരാണ് പ്രതികള്‍. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ദലിത് പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

2021 ഒക്ടോബറിലായിരുന്നു സംഭവം. നാദാപുരം പോക്‌സോ കോടതി ഉച്ചയ്ക്ക് ശേഷം ശിക്ഷ വിധിക്കും. സായൂജും പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഇത് മുതലെടുത്ത് സായൂജ് പെണ്‍കുട്ടിയെ ജാനകിക്കാട് വിനോദസഞ്ചാര കേന്ദ്രത്തിലെത്തിക്കുകയും അവിടെവച്ച്  ജ്യൂസീല്‍ ലഹരി മരുന്ന് നല്‍കിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു.

 

ഇതിന് പിന്നാലെ സായൂജിൻറെ സുഹൃത്തുക്കാളായ മൂന്ന് പേര്‍ സ്ഥലത്തെത്തി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ പോക്‌സോ, ബലാത്സംഗം, പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗത്തിന് നേരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.

Advertisements

 

Share news