കോഴിക്കോട് ഈങ്ങാപ്പുഴ കൊലപാതകം: പ്രതി യാസിറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട് മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് യാസിറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. താമരശ്ശേരി പൊലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈങ്ങാപ്പുഴ കക്കാട് സ്വദേശിനി ഷിബിലയാണ് ഇന്നലെ മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാൾ കൃത്യം നടത്തിയ ശേഷം കാറിൽ രക്ഷപ്പെടുന്ന ദൃശൃങ്ങൾ പുറത്ത് വന്നിരുന്നു.

യാസിർ ബാലുശ്ശേരി എസ്സ്റ്റേറ്റ് മുക്കിലെ പെട്രോൾ പമ്പിൽനിന്നും 2000 രൂപക്ക് പെട്രോൾ അടിച്ച് പണം നൽകാതെ കാറുമായി കടന്നുകളയുകയായിരുന്നു. കാറിലായിരുന്നു അക്രമം നടത്താൻ ഇയാൾ എത്തിയത്. ഇതേ കാറിൽ തന്നെ ഇയാൾ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്. ആക്രമണത്തിൽ ഷിബിയുടെ പിതാവ് അബ്ദു റഹ്മാൻ, മാതാവ് ഹസീന എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ കുടുംബവഴക്കാണെന്നും യാസിർ ലഹരിക്കടിമയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

വൈകീട്ട് 7 മണിയോടെയാണ് യാസർ ഭാര്യ ഷിബിലയുടെ വീട്ടിൽ എത്തി ആക്രമണം നടത്തിയത്. ഷിബിലയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പിതാവ് അബ്ദു റഹ്മാൻ, മാതാവ് ഹസീന എന്നിവർക്കും പരുക്കേറ്റു. കത്തി കൊണ്ട് കഴുത്തിൽ കുത്തേറ്റ 23 കാരി ഷിബിലയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. യാസർ മയക്കുമരുന്ന് സംഘത്തിൻ്റെ കണ്ണിയാണെന്ന് ആരോപണം ഉണ്ട്.

പുതുപ്പാടിയിൽ ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കിൻ്റെ സുഹൃത്താണ് യാസർ. ആക്രമണത്തിന് ശേഷം കാറിൽ കയറി രക്ഷപ്പെട്ട പ്രതി എസ്റ്റേറ്റ് മുക്കിലെ പെട്രോൾ പമ്പിൽ എത്തി ഇന്ധനം നിറച്ച് പണം നൽകാതെയാണ് രക്ഷപ്പെട്ടിരുന്നത്. പരുക്കേറ്റ അബ്ദു റഹ്മാൻ, ഭാര്യ ഹസീന എന്നിവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുടുംബവഴക്കുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 28 ന് ഷിബില, യാസറിനെതിരെ നൽകിയ പരാതി താമരശ്ശേരി പോലീസ് ഗൗരവത്തിൽ എടുത്തില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.

