കൊയിലാണ്ടി പാറപ്പള്ളി ബീച്ച് ശുചീകരണം നടത്തി

കൊയിലാണ്ടി: സ്വച്ഛതാ ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയും MDIT കോളേജ് എൻ.എസ്.എസ്. യൂണിറ്റും സംയുക്തമായി പാറപ്പള്ളി ബീച്ച് ശുചീകരിച്ചു. മാലിന്യമുക്തമായ നവകേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടക്കുന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. സെപ്റ്റംബർ 17 മുതൽ നവംബർ 1 വരെയാണ് ഈ ശുചീകരണ യജ്ഞം നടക്കുന്നത്.
നഗരസഭ ആരോഗ്യ വിഭാഗം ക്ലീൻ സിറ്റി മാനേജർ രാജീവൻ കെ.സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ, വാർഡ് കൗൺസിലർ ഫക്രുദ്ദീൻ മാസ്റ്റർ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.

നഗരസഭയിലെ ശുചീകരണ തൊഴിലാളികളും M-DIT കോളേജിലെ എൻ.എസ്.എസ്. വോളന്റിയർമാരും ചേർന്നാണ് ബീച്ച് ശുചീകരിച്ചത്.
പരിപാടിയിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറായ പ്രദീപ് മരുതേരി, റിഷാദ് കെ, ലിജോയ് എൽ എന്നിവർ സംസാരിച്ചു. ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ അരുൺ ബാലകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.
സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് നടത്തിയ ഈ പ്രവർത്തനം, പൊതു ഇടങ്ങൾ ശുചിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചു. ശേഖരിച്ച മാലിന്യങ്ങൾ നഗരസഭ എംസിഎഫിലേക്ക് മാറ്റി

