കൊയിലാണ്ടി പന്തലായനി ബ്ലോക്ക് പഞ്ചായത്തും, സൈലവും സംയുക്തമായി ഉന്നത വിജയികളെ അനുമോദിച്ചു

കൊയിലാണ്ടി പന്തലായനി ബ്ലോക്ക് പഞ്ചായത്തും, സൈലവും സംയുക്തമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അരിക്കുളം, മൂടാടി, ചേമഞ്ചേരി, ചെങ്ങോട്ട് കാവ്, അത്തോളി ഗ്രാമപഞ്ചായത്തകളിലെ SSLCയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെയും +2 വിന് 80 % ത്തിൽ കൂടുതൽ മാർക്ക് നേടിയവരെയും അനുമോദിച്ചു. കൊയിലാണ്ടി ഇ എം എസ് ടൗൺ ഹാളിൽ ചെച്ച് നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബു രാജ് ഉദ്ഘാടനം ചെയ്തു. ബ്ലേക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ അഭിനീഷ് അദ്ധ്യക്ഷത വഹിച്ചു.
.

.
പരിപാടിയിൽ ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻമാരായ കെ ജീവാനന്ദൻ മാസ്റ്റർ, ബിന്ദു സോമൻ ബ്ലോക്ക് മെമ്പർമാരായ കെ ടി എം കോയ, എം പി മൊയ്തീൻ കോയ, ഇ കെ ജുബീഷ്, ബിന്ദു മഠത്തിൽ, സുഹറ ഖാദർ ബ്ലോക്ക് സെക്രട്ടറി എം പി രജുലാൽ എന്നിവർ സംസാരിച്ചു. സൈലം ഫാക്കൽട്ടി മുഹമ്മദ് റാഫി, ആദർശ് എം, പ്രിറ്റി ജോൺ എന്നിവർ വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ സ്വാഗതവും രജില ടി എം നന്ദിയും പറഞ്ഞു. ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും ചടങ്ങിൽ വെച്ച് മൊമൻ്റോ വിതരണം ചെയ്തു
