KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയവരിൽ കൊയിലാണ്ടി സ്വദേശിനിയും

തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയവരിൽ കൊയിലാണ്ടി സ്വദേശിനിയും. മണമൽ കുനിയിൽ ഷീബ കെ. ആണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹയായത്. വടകരയിലെ ജില്ലാ ക്രൈബ്രാഞ്ച് സ്റ്റേഷനിലെ എ എസ് ഐ ആണ് ഷീബ.

കൊയിലാണ്ടി സ്റ്റേഷനിൽ നിന്ന് വിരമിച്ച ഗ്രേഡ് എസ് ഐ പ്രകാശനാണ് ഭർത്താവ്. വിദ്യാർത്ഥികളായ പ്രാർത്ഥന, പാർത്ഥിവ് എന്നിവർ മക്കളാണ്. നവംബർ ഒന്നിന് തിരുവന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഷീബ മെഡൽ ഏറ്റുവാങ്ങും.

Share news