കൊയിലാണ്ടി നഗരസഭ ഖരമാലിന്യ പരിപാലന രൂപരേഖ പോസ്റ്റ് കൺസൾട്ടേഷൻ മീറ്റിംഗ് സംഘടിപ്പിച്ചു
കൊയിലാണ്ടി: കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ കൊയിലാണ്ടി നഗരസഭക്കുവേണ്ടി തയ്യാറാക്കിയ ഖരമാലിന്യ പരിപാലന രൂപരേഖയുടെ അവതരണവും ചർച്ചയുമായി ബന്ധപ്പെട്ട് പോസ്റ്റ് കൺസൾട്ടേഷൻ യോഗം നഗരസഭ കൗൺസിൽ ഹാളിൽ ചേർന്നു. യോഗം ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷതവഹിച്ചു. കെ.എസ്.ഡബ്ലൂ.എം.പി. ഡെപ്യൂട്ടി ജില്ലാ കോർഡിനേറ്റർ വിഘ്‌നേശ് കെ.ആർ. ഖരമാലിന്യ പരിപാലന രൂപരേഖ വിശദീകരിച്ചു.
.

.
കെ.എസ്.ഡബ്ലൂ.എം.പി. ടെക്നിക്കൽ സപ്പോർട്ടിംഗ് കൺസൾട്ടൻസി സോഷ്യൽ എക്സ്പേർട്ട് ശ്രീജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ കൗൺസിലർമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ നഗരസഭാ സെക്രട്ടറി പ്രദീപ്. എസ്, കെ. എ. എസ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കെ. എസ്.ഡബ്ലൂ.എം.പി പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി സ്വാഗതവും ക്ലീൻ സിറ്റി മാനേജർ രാജീവൻ. കെ.സി നന്ദിയും പറഞ്ഞു.



