കൊയിലാണ്ടി നഗരസഭ പാരന്റിങ് പ്രോഗ്രാം “കൂടെ “നടന്നു സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ്, ജി ആർ സി യുടെ ഭാഗമായി പെരുവട്ടൂരിൽ പ്രവർത്തിച്ചുവരുന്ന സൗഹൃദ ബഡ്‌സ് സ്കൂളിൽ വെച്ച് പാരന്റിങ് പ്രോഗ്രാം “കൂടെ “നടന്നു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭ കുടുംബശ്രീ നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ എം.പി അധ്യക്ഷതവഹിച്ചു.

സൗത്ത് CDS ചെയർ പേഴ്സൺ വിപിന കെ കെ, സ്നേഹിത സർവീസ് പ്രൊവൈഡർ രഞ്ജുഷ, കമ്മ്യൂണിറ്റി കൗൺസിലർ അമിത, ബ്ലോക്ക് കോഡിനേറ്റർ രശ്മി ശ്രീ, സീരിയസ് സാമൂഹ്യകാര്യ കമ്മിറ്റി കൺവീനർ ശ്രീകല തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്നേഹിത കൗൺസിലർ ശ്രുതി പ്രേമൻ ക്ലാസ് നയിച്ചു സുരേഷ് സ്വാഗതവും ആതിര നന്ദിയും പറഞ്ഞു.

