കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയുടെ നേതൃത്വത്തിൽ തലമുറ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയുടെ നേതൃത്വത്തിൽ തലമുറ സംഗമം സംഘടിപ്പിച്ചു. വയോജന ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ ചർച്ചയും കലാപരിപാടിയുമായി ഒരു ദിവസത്തെ ക്യാമ്പയിൻ ആണ് നടന്നത്. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. CDS ചെയർ പേഴ്സൺ എം.പി. ഇന്ദുലേഖ അദ്ധ്യക്ഷനായി.

സെമിനാറിൽ വിവിധ വിഷയങ്ങളിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു, ആസൂത്രണ സമിതി വൈസ് ചെയർമാൻ എ. സുധാകരൻ, ശശി കോട്ടിൽ, CDS ചെയർപേഴ്സൺ വിബിന കെ.കെ. ഓക്സിലറി ഗ്രൂപ്പ് അംഗം അമൃത എന്നിവർ ക്ലാസ് നയിച്ചു.


വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജിലാ പറവക്കൊടി, കൗൺസിലർമാരായ ദൃശ്യ എം, പ്രഭ ടീച്ചർ, ടി.കെ. ഷീന, എ. ലളിത എൻ.ടി. രാജീവൻ, എന്നിവർ സംസാരിച്ചു. സൗത്ത് സിഡിഎസ് വൈസ് ചെയർപേഴ്സൺ സുധിന ചടങ്ങിന് സ്വാഗതവും നോർത്ത് സിഡിഎസ് വൈസ് ചെയർപേഴ്സൺ ആരിഫ വി നന്ദിയും പറഞ്ഞു.

