കൊയിലാണ്ടി നഗരസഭ നിറവ് – ഭിന്നശേഷി സർഗോത്സവം

കൊയിലാണ്ടി: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട നിറവ് ഭിന്നശേഷി സഗോത്സവം കോതമംഗലം ജി എൽ പി സ്കൂളിൽ വെച്ച് നടന്നു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി കൗൺസിലർ എം. ദൃശ്യ, ഐസിഡിഎസ് സൂപ്പർവൈസർ മോനിഷ, ബഡ്സ് സ്കൂൾ അധ്യാപകൻ സുരേഷ്, പി ടി എ പ്രസിഡന്റ് രവീന്ദ്രൻ ,സിഡിഎസ് ചെയർപേഴ്സൺ എം.പി.ഇന്ദുലേഖ എന്നിവർ സംസാരിച്ചു.

ഐസിഡിഎസ് സൂപ്പർവൈസർ റുഫീല ടി കെ പദ്ധതി വിശദീകരണം നടത്തി. പങ്കെടുത്തവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ ഇന്ദിര ടീച്ചർ സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ അനുഷ കെ.കെ. നന്ദിയും പറഞ്ഞു.

