KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ കണയങ്കോട് കോറോത്ത് – ഒതയോത്ത് റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ വാർഡ് 26 കണയങ്കോട് കോറോത്ത് – ഒതയോത്ത് റോഡ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി MLA കാനത്തിൽ ജമീലയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം ചിലവഴിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്.നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു.  
കെ.ജനാർദ്ധനൻ, ഒ.മാധവൻ, മജീദ് കെ.എം എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ സിറാജ് വി.എം സ്വാഗതവും, ചന്ദ്രൻ ടി.കെ. നന്ദിയും പറഞ്ഞു.
Share news