കൊയിലാണ്ടി നഗരസഭ ജെൻഡർ റിസോഴ്സ് സെൻ്റർ കൗമാരക്കാരായ കുട്ടികൾക്കുള്ള മാനസികാരോഗ്യ അവബോധ ക്യാമ്പയിൻ സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് ജെൻഡർ റിസോഴ്സ് സെൻ്ററിൻ്റെ കൗമാരക്കാരായ കുട്ടികൾക്കുള്ള മാനസികാരോഗ്യ അവബോധ ക്യാമ്പയിൻ സംഘടിപ്പിച്ചു. കുട്ടികളും സിഡിഎസ് അംഗങ്ങളും പങ്കെടുത്ത പരിപാടി നഗരസഭ മുൻസിപ്പൽ ഹാളിൽ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം നിർവഹിച്ചു.

സിഡിഎസ് സൗത്ത് ചെയർപേഴ്സൺ വിപിന. കെ.കെ. അധ്യക്ഷതവഹിച്ചു. നോർത്ത് ചെയർപേഴ്സൺ എം.പി. ഇന്ദുലേഖ, സുധിന എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ പ്രതിനിധി ലിയ സ്വാഗതവും കമ്മ്യൂണിറ്റി കൗൺസിലർ അമിത നന്ദി അറിയിച്ചു. നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ എച്ച്.ഒ.ഡി യായ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അർഷഖ് ചന്ദ്രൻ ക്യാമ്പയിൻ രസകരമായ രീതിയിൽ നയിച്ചു.

