കൊയിലാണ്ടി നഗരസഭ കൗൺസിൽ വാർഷികം സംഘാടക സമിതി രൂപീകരിച്ചു

കൊയിലാണ്ടി: വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിക്കുന്ന കൊയിലാണ്ടി നഗരസഭ കൗൺസിൽ വാർഷികം സംഘാടക സമിതി രൂപീകരിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. പ്രവർത്തന പരിപാടികൾ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു വിശദീകരിച്ചു.
.

.
സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻമാരായ ഇന്ദിര കെ.എ , സി. പ്രജില, നിജില പറവക്കൊടി എന്നിവർ സംസാരിച്ചു. അസിസ്റ്റൻ്റ് എഞ്ചിനിയർ ശിവപ്രസാദ് നന്ദി പറഞ്ഞു മെയ് 24, 25, 26 തിയ്യകളിലായി നഗരത്തിൽ പരിപാടികൾ അരങ്ങേറും. ഉദ്ഘാടന സമ്മേളനം ഘോഷയാത്ര, അനുമോദന സദസ്, നാടകം, കുടുംബശ്രീ കലോത്സവം, വയോജന കലോത്സവം എന്നിവ പരിപാടിയുടെ പ്രധാന ഇനങ്ങളാണ്.
