കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ “വൈഭവം”എന്ന പേരിൽ സ്കൂൾ കലോത്സവം നടത്തി

കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ “വൈഭവം”എന്ന പേരിൽ സ്കൂൾ കലോത്സവം നടത്തി. പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കലോത്സവം പ്രമുഖ കാർട്ടൂണിസ്റ്റും പയ്യോളി ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലുമായ സചിത്രൻ പേരാമ്പ്ര കാർട്ടൂൺ വരച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ എൻ വി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. എ സജീവ് കുമാർ (പിടിഎ പ്രസിഡണ്ട്) രഞ്ജു എസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
