കൊയിലാണ്ടി ബാർ അസോസിയേഷൻ പരിസ്ഥിതി ദിനം ആചരിച്ചു

കൊയിലാണ്ടി ബാർ അസോസിയേഷൻ പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷത്തൈ നട്ടുകൊണ്ട് ജില്ലാ ജഡ്ജ് നൗഷാദലി കെ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജി പ്രിയങ്ക എസ്, മജിസ്ട്രേട്ട് അജി കൃഷ്ണൻ എസ്, മുൻസിഫ് രവീണ നാസ്, ബാർ അസോസിയേഷൻ സെക്രട്ടറി സുമൻലാൽ എം, വൈസ് പ്രസിഡണ്ട് വിജി ബി.ജി. ട്രഷറർ ബിന്ദു എം, സീനിയർ അഭിഭാഷകർ, കോടതി സ്റ്റാഫ്, താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.
