KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ എഞ്ചിനീയറിഗ് ഇന്റേൺസ് നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു

കൊയിലാണ്ടി നഗരസഭ എഞ്ചിനീയറിഗ് ഇന്റേൺസ് നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. നഗരസഭയിലെ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി അഭ്യസ്ത വിദ്യരായ പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽ പരിശീലനം നൽകുന്നു.ഇതിനായി അംഗീകൃത സ്ഥാപനത്തിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിടെക്/ പോളി ഡിപ്ലോമ/തത്തുല്യ യോഗ്യതയുള്ള കൊയിലാണ്ടി നഗരസഭാ പരിധിയിലെ സ്ഥിരം താമസക്കാരായ പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം.
 തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 8000 – 10000 രൂപ  പ്രതിമാസ സ്റ്റൈപെൻറ് ലഭിക്കും.
അപേക്ഷകൾ, ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 10ന്  4 മണിക്ക് മുമ്പായി കൊയിലാണ്ടി നഗരസഭ ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
                       
Share news