കൊയിലാണ്ടി നഗരസഭ നിയമ ബോധവത്കരണ ക്ലാസ്സ് നടത്തി

കൊയിലാണ്ടി നഗരസഭയിലെ 44 വാർഡുകളിലെയും വായോക്ലബ് ശാക്തീകരണത്തിന്റെ ഭാഗമായി വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആർപിമാർ, വാർഡ് തല ജാഗ്രതസമിതി കൺവീനവർമാർ എന്നിവർക്ക് താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റി കൊയിലാണ്ടിയുമായി ചേർന്ന് ലീഗൽ ബോധവത്കരണ ക്ലാസ്സ് നടത്തി.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ ഉത്ഘാടനം ചെയ്തു. ഐ സി ഡി എസ് സൂപ്പർവൈസർ ഷെബില കെ അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് അഡ്വ. രാജീവ് മല്ലിശേരി നിയമം – വയോജന സൗഹൃദം, ഡോക്ടർ ശശി കീഴാറ്റുപുരം ആരോഗ്യ രംഗം, സി പി ആനന്ദൻ മാനസികാരോഗ്യം, ശശി കോട്ടിൽ ക്രോഡീകരണവും നടത്തി. പരിപാടിയിൽ വാർഡ് തല ആർപിമാരും, വാർഡ് വയോജന കൺവീനർമാരും, അംഗൻവാടി വർക്കർമാരും ഉൾപ്പെടെ 100 ഓളം പേർ പങ്കെടുത്തു. സൂപ്പർവൈസർ മോനിഷ എം സ്വാഗതവും, ഐ സി ഡി എസ് സൂപ്പർവൈസർ റൂഫീല ടി കെ നന്ദിയും അറിയിച്ചു.
