KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ വയോജന നിയമ ബോധവത്കരണ ക്ലാസ്സ്‌ നടത്തി

കൊയിലാണ്ടി നഗരസഭയിലെ മുഴുവൻ വാർഡുകളിലും വായോക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ വയോ സൗഹൃദ നിയമങ്ങൾ – ആരോഗ്യം എന്നീ വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. നഗരസഭാതല ഉദ്ഘാടനം ഇരുപതാം വാർഡിലെ എൻ.എസ്. സ്മാരക ഗ്രന്ഥാലയത്തിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എൻ. എസ്. വിഷ്ണു അധ്യക്ഷനായി. 
.
.

ICDS സൂപ്പർവൈസർ കെ ഷബില പദ്ധതി വിശദീകരണവും, ശശി കോട്ടിൽ വയോജന ബോധവത്കരണ ക്ലാസ്സും നയിച്ചു. ICDS സൂപ്പർ വൈസർ റൂഫീല, ലൈബ്രറിയൻ മുരളി, CWF അനുഷ്‌മ എന്നിവർ പരിപാടിയിൽ സംസാരിച്ചു. CDS മെമ്പർ സുധിന സ്വാഗതവും വയോ ക്ലബ്‌ കൺവീനർ ജീജ നന്ദിയും പറഞ്ഞു.

Share news