കൊയിലാണ്ടി നഗരസഭ നാഗരികത്തിന് തുടക്കമായി
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ഓണം ഫെസ്റ്റ് – 23 നാഗരികത്തിന് തുടക്കം കുറിച്ചു. ആഗസ്ത് 19 മുതൽ 28 വരെ നടക്കുന്ന നാഗരികം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. ടൗൺ ഹാളിൽ നടക്കുന്ന ഫെസ്റ്റിൻ്റെ ഉദ്ഘാടന പരിപാടിയിൽ അഭിനേത്രി കലാഭവൻ സരിഗ മുഖ്യാതിഥിയായിരുന്നു.

വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ കെ. ഷിജു, ഇ.കെ. അജിത്, കെ.എ. ഇന്ദിര, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ എ സുധാകരൻ, പി. വിശ്വൻ, മെമ്പർ സെക്രട്ടറി രമിത, സി.ഡി.എസ് അധ്യക്ഷ കെ.കെ. വിബിന എന്നിവർ സംസാരിച്ചു. തുടർന്ന് പ്രശസ്ത കലാകാരന്മാർ അവതരിപ്പിച്ച നാടൻ പാട്ടുകൾ അരങ്ങേറി.
