കൊയിലാണ്ടി നഗരസഭ വ്യാപാര വ്യവസായ ലൈസൻസ് പിഴ കൂടാതെ പുതുക്കാം

കൊയിലാണ്ടി: ലൈസൻസ് പുതുക്കാത്തവർക്ക് 31ന് (നാളെ) ഒരു അവസരംകൂടി. കൊയിലാണ്ടി നഗരസഭ വ്യാപാര വ്യവസായ ലൈസൻസ് പിഴ കൂടാതെ പുതുക്കുന്നതിനുള്ള അവസാന തിയ്യതി ഒക്ടോബർ 31 വരെ മാത്രം. ദീപാവലി ഒഴിവ് ദിവസമായ 31ന് വ്യാഴാഴ്ച നഗരസഭ ഓഫീസിൽ കുടുംബശ്രീ കെ സ്മാർട്ട് ഓൺലൈൻ സെന്റർ തുറന്ന് പ്രവർത്തിക്കുന്നതാണ് അധികൃതർ അറിയിച്ചു.
