കൊയിലാണ്ടി ബ്ലോക്ക് തല യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവല്‍ വിമീഷ് മണിയൂർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: യുവധാര സംഘടിപ്പിക്കുന്ന യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം അദ്ധ്യായത്തിന്റെ ഭാഗമായി ‘Gen-z കാലവും ലോകവും’ എന്ന ആശയവുമായി കൊയിലാണ്ടി ബ്ലോക്ക് തല യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവല്‍ കാവുംവട്ടം കണ്ടമ്പത്ത് താഴ പ്രശസ്ത സാഹിത്യകാരൻ വിമീഷ് മണിയൂർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് സതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് നിധീഷ് നടേരി മുഖ്യാതിഥിയായി.

ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് എല്‍. ജി ലിജീഷ്, ബി.പി ബബീഷ്, എന്‍ ബിജീഷ്, ദിനൂപ്. സി.കെ, ബിജോയ് സി, കീര്‍ത്തന കെ. എസ്, ബൈജു ബി.എസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന കലാകാരന്മാരുടെ കൂട്ടായ്മ ചടങ്ങിന് നിറം പകര്‍ന്നു.


ലഹരിക്കടിമപ്പെടുന്ന യുവജനങ്ങളെ കലാ ലോകത്തേക്ക് സ്വാഗതം ചെയ്യുന്ന ഡി.വൈ.എഫ്.ഐ യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് യൂണിറ്റ് തലം മുതല്‍ സംസ്ഥാന തലം വരെ ഫെസ്റ്റിവല്‍ സംഘടിപ്പിക്കപ്പെടുന്നത്. യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം അദ്ധ്യായത്തിന്റെ സംസ്ഥാന തല പരിപാടി ജനുവരി 9, 10, 11, 12 തീയതികളിൽ. സ്വാഗതസംഘം ചെയര്മാന് പി. എം. ബാബു സ്വാഗതവും അഖില്‍ പി അരവിന്ദ് നന്ദിയും പറഞ്ഞു.

