KOYILANDY DIARY.COM

The Perfect News Portal

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ സംസ്കാര ചടങ്ങുകൾക്ക് സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി വി എൻ വാസവൻ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോ​ഗശൂന്യമായ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ കുടംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. സംസ്കാര ചടങ്ങുകളുടെ ചെലവിലേക്കായി ഇന്ന് 50,000രൂപ നല്‍കും. കോട്ടയം മെഡിക്കൽ കോളേജിൽ പഴയ കെട്ടിടം തകർന്നുണ്ടായ അപകടം നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവം അറിഞ്ഞ സമയത്ത് തന്നെ സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിന് കാലതാമസം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 68 വർഷം മുൻപുള്ള കെട്ടിടത്തിനാണ് അപകടം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിന്ദുവിന്റെ മൃതദേഹം വെള്ളിയാഴ്ച വീട്ടിലെത്തിച്ചു. തലയോലപ്പറമ്പിലെ വീട്ടിൽ രാവിലെയാണ് മൃതദേഹം എത്തിച്ചത്. ബിന്ദുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വൈക്കം എംഎൽഎ ആശ വീട്ടിലെത്തി. സംസ്കാരം രാവിലെ 11 മണിയോടെ നടക്കും.

 

Share news