KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവം ജനു 26 മുതൽ ഫിബ്രവരി 2 വരെ നടക്കും

കൊയിലാണ്ടി: കൊയിലാണ്ടി കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവം ജനു 26 മുതൽ ഫിബ്രവരി 2 വരെ നടക്കും. 31 ന് വലിയ വിളക്കും, ജനുവരി 26ന് കൊടിയേറ്റം നടക്കും. ഫിബ്ര 1 ന് താലപ്പൊലി. ആചാര വിധിപ്രകാരം ഗണപതി ക്ഷേത്രത്തിനു സമീപത്തെ വലിയ കാരണവർ സ്ഥാനത്ത് പനായി ഷാജി പണിക്കരാണ് ജ്യോതിഷ വിധി പ്രകാരമാണ് തിയ്യതി കുറിച്ചത്, തുടർന്ന് പുനത്തത്തിൽ കാരണവർ ചാർത്ത് ഏറ്റുവാങ്ങി പുത്തലത്ത് തറവാട്ടിലെ ശിവരാമന് കൈമാറി ഉൽസവ തിയ്യതി പ്രഖ്യാപനം നടത്തി. 
ക്ഷേത്ര സ്ഥാനീയരടക്കം, തറവാട്ട് കാരണവർമാർ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ തുടങ്ങി നിരവധി  സ്ത്രീകളടക്കമുള്ള ഭക്ത ജനങ്ങൾ ചടങ്ങിനെത്തിയിരുന്നു. ക്ഷേത്ര കാരണവർ കളിപ്പുരയിൽ രവീന്ദ്രൻ, കമ്മിറ്റി പ്രസിഡണ്ട് പുതിയ പറമ്പത്ത് രാമകൃഷ്ണൻ ആഘോഷ കമ്മിറ്റി ഭാരവാഹികളായ ചെയർമാൻ ഒ.കെ. ബാലകൃഷ്ണൻ. കെ.കെ. വിനോദ്, തുടങ്ങിയവർ നേതൃത്വം നൽകി.
Share news