KOYILANDY DIARY.COM

The Perfect News Portal

കൊല്ലം നഗര ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി. കൊയിലാണ്ടി നഗരസഭയുടെ കൊല്ലം നഗര ജനകീയ ആരോഗ്യം കേന്ദ്രം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. പൊതുജനാരോഗ്യരംഗത്ത് കേരളം കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടങ്ങളാണെന്ന് അദ്ധേഹം പറഞ്ഞു. വികസിത രാജ്യങ്ങൾക്കൊപ്പമാണ് നമ്മുടെ സംസ്ഥാനത്തിൻ്റെ ആരോഗ്യ സൂചികയുള്ളതെന്നും കേരളം കൈവരിച്ച വികസന നേട്ടങ്ങളുടെ ഫലമായാണ് ഇത് സാധ്യമായത് അദ്ധേഹം പറഞ്ഞു.
നഗര ജനകീയ ആരോഗ്യകേന്ദ്രത്തിൻ്റെ ഉദ്ഘാടനം നാടിൻ്റെ ഉത്സവമായാണ് ജനങ്ങൾ ആഘോഷിച്ചത്. മന്ത്രി അടക്കമുള്ള വിശിഷ്ടാഥിതികളെ നാട്ടുകാർ ബാൻ്റ് മേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയോടെയാണ് സ്വീകരിച്ചത്. കാനത്തിൽ ജമീല എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട്, ഉപാധ്യക്ഷൻ കെ. സത്യൻ, നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. ഷിജു, സി. പ്രജില, ഇ.കെ. അജിത്, കെ.എ. ഇന്ദിര. വാർഡ് കൗൺസിലർ കെ. എം.നജീബ്,
എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.ഷാജി, ഡിഎംഒ ഡോ. രാജാറാം കിഴക്കയിൽ, കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.വി. വിനോദ്, നഗര ജനകീയ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.ജെ.ആർ അശ്വതി, ടി.കെ. രാധാകൃഷ്ണൻ, എൻ.കെ. ഭാസ്ക്കരൻ, രജീഷ് വെങ്ങളത്ത് കണ്ടി, പി.കെ. വിശ്വനാഥൻ, ഇ.എസ്. രാജൻ, വി.വി. നൗഫൽ, ജയകിഷ്, കബീർ സലാല, പി.എം.കെ. അബ്ദുല്ല, കെ. റഷീദ്, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Share news