സുരക്ഷ പെയിൻ & പാലിയേറ്റിവിൻ്റെ കൊയിലാണ്ടി സോണൽ കൺവെൻഷൻ

കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റിവിന്റെ കൊയിലാണ്ടി സോണൽ കൺവെൻഷൻ ചെത്ത് തൊഴിലാളി മന്ദിരത്തിൽ നടന്നു. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാന്ത്വന പരിചരണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന രോഗപീഠയാൽ ദുരിതമനുഭവിക്കുന്ന മുഴുവൻ പേർക്കും പരിചരണം ഉറപ്പുവരുത്താനും അവരുടെ ഹൃദയത്തോട് ചേർന്നു നിൽക്കാനും സുരക്ഷ വളണ്ടിയർമാർക്ക് കഴിയണമെന്ന് കാനത്തിൽ ജമീല പറഞ്ഞു.

സോണൽ ചെയർമാൻ കെ. ഷിജുമാസ്റ്റർ അധ്യക്ഷത വഹിച്ചു. കൺവീനർ എ.പി. സുധീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ടി.കെ. ചന്ദ്രൻ, എ.പി. സുധീഷ്, കെ.ടി. സിജേഷ്, എം. നൗഫൽ, ബി.പി. ബബീഷ്, സി.പി. ആനന്ദൻ എന്നിവർ സംസാരിച്ചു. ബി.പി. ബബീഷനെ ചെയർമാനും, സി.പി. ആനന്ദനെ കൺവീനറായും എ.പി. സുധീഷിനെ ട്രഷററായും യോഗം തിരഞ്ഞെടുത്തു.

