ഡിജിറ്റൽ വില്ലേജ് സിനിമ പ്രചരണ യാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

കൊയിലാണ്ടി: ഡിജിറ്റൽ വില്ലേജ് സിനിമ പ്രചരണ യാത്രയ്ക്ക് കൊയിലാണ്ടി ഫിലിം ഫാക്ട്റി സ്വീകരണം നൽകി. യുലിൻ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഡിജിറ്റൽ വില്ലേജ് എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ചിത്രത്തിന് കഥയും തിരക്കഥയും സംവിധാനവും ഒരുക്കിയ ഉത്സവ് രാജീവ്, കേന്ദ്ര കഥാപാത്രം ചെയ്ത ഋഷികേശ് എന്നിവർ കാസർകോട് മുതൽ എറണാകുളം വരെ സംഘടിപ്പിച്ച പ്രചരണയാത്രയ്ക്ക് കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട് കൊയിലാണ്ടി മുൻസിപ്പൽ ബസ്റ്റാൻഡിൽ സ്വീകരണം നൽകി.

ആഗസ്റ്റ് 18ന് അറുപതോളം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന പുതുമുഖങ്ങളെ അണിനിരത്തിയുള്ള ഈ ചിത്രം ഏറെ പ്രതീക്ഷ നൽകുന്നതായി അണിയറ പ്രവർത്തകർ അറിയിച്ചു. ക്യു എഫ് എഫ് കെ നൽകിയ സ്വീകരണം പ്രസിഡണ്ട് പ്രശാന്ത് ചില്ല അധ്യക്ഷത വഹിച്ചു.
ഈ ചിത്രത്തിൽ അഭിനയിക്കുകയും ക്യു എഫ് എഫ് കെ അംഗവുമായ ശ്രീ. എസ് ആർ ഖാൻ, മണിദാസ് പയ്യോളി, ഹരി ക്ലാപ്സ്, ആൽവിൻ, ജനാർദ്ദനൻ നന്തി, മകേശൻ നടേരി, ബബിത എന്നിവർ സംബന്ധിച്ചു. ചിത്രത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി ബസ്റ്റാൻഡ് പരിസരത്തെ പൊതുജനങ്ങളുമായി അണിയറ പ്രവർത്തകർ സംവദിച്ചു.
