കൊയിലാണ്ടി പുരോഗമന കലാസാഹിത്യ സംഘം മേഖലാ ശില്പശാല
കൊയിലാണ്ടി പുരോഗമന കലാസാഹിത്യ സംഘം മേഖലാ ശില്പശാല അകലാപ്പുഴ നടന്നു. ഹൗസ് ബോട്ടിൽ നടന്ന ശില്പശാലയിൽ സെക്രട്ടറി കെ മധു രൂപരേഖ അവതരിപ്പിച്ചു. കെ ശ്രീനിവാസൻ അധ്യക്ഷനായി. യൂനിറ്റുകളെ പ്രതിനിധീകരിച്ച് അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു. സി അശ്വനി ദേവ്, കെ സത്യൻ, പ്രേമൻ തറവട്ടത്ത് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പ്രതിനിധികളുടെ കലാപരിപാടികൾ നടന്നു.
