കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സപ്ലൈക്കോ ഔട്ട് ലെറ്റിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി
കൊയിലാണ്ടി: വില വർധനവിനെതിരെയും, അവശ്യസാധന ലഭ്യത കുറവിനെതിരെയും കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സപ്ലൈക്കോ ഔട്ട് ലെറ്റിന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷത വഹിച്ചു. പി. രത്നവല്ലി, മുരളി തോറോത്ത്, രാജേഷ് കീഴരിയൂർ, നടേരി ഭാസ്ക്കരൻ, വി. വി. സുധാകരൻ, ടി. പി. കൃഷ്ണൻ, തങ്കമണി ചൈത്രം, പി. നാണി, അഡ്വ. ഉമേന്ത്രൻ, അൻസാർ കൊല്ലം, രാമൻ ചെറുവക്കാട് എന്നിവർ സംസാരിച്ചു.
ജമാൽ മാസ്റ്റർ, ഷീബ അരീക്കൽ, ജിഷ പെരുവട്ടൂർ (കൗൺസിലർമാർ ), വിനോദ് വിയ്യൂർ, ഉമേഷ് കൊല്ലം, വിജയൻ തുന്നാരി, രജീഷ് കളത്തിൽ, മിഥുൻ പെരുവട്ടൂർ, ഭാസ്ക്കരൻ പെരുവട്ടൂർ, രമേശ്, ഉസ്മാൻ പാലക്കുളം, സുര മാണിക്കം വീട് , ബാലകൃഷ്ണൻ കുരുകോട്ട് കുനി എന്നിവർ ധർണക്ക് നേതൃത്വം നൽകി.
