KOYILANDY DIARY.COM

The Perfect News Portal

വനിതാ കമ്മീഷൻ്റെ മികച്ച ജാഗ്രതാ സമിതിക്കുള്ള പുരസ്‌കാരം കൊയിലാണ്ടി നഗരസഭ ഏറ്റുവാങ്ങി

കൊയിലാണ്ടി നഗരസഭ 2023-24 വർഷത്തെ വനിതാ കമ്മീഷൻ്റെ മികച്ച ജാഗ്രതാ സമിതിക്കുള്ള പുരസ്‌കാരം കൊയിലാണ്ടി നഗരസഭ ഏറ്റുവാങ്ങി. ആരോഗ്യ വനിതാ ശിശു വികസന മന്ത്രി വീണ ജോർജിൽ നിന്നുമാണ് അവാർഡ് ഏറ്റുവാങ്ങിയത്. തനതായ പ്രവർത്തന ശൈലികൊണ്ടും സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങളിൽ നിരന്തര ഇടപെടലുകളിലൂടെയുമാണ് നഗരസഭക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.
.
.
ജാഗ്രതാസമിതി കൃത്യമായ ഇടവേളകളിൽ എല്ലാ വാർഡുകളിലും,  മുനിസിപ്പൽതലത്തിലും ബോധവത്കരണം നടത്തിവരുന്നു. ക്ലാസ്സുകളിലൂടെയും നിരന്തര സ്ത്രീശാക്തീകരണ പരിപാടികളിലൂടെയും ജാഗ്രതാ സമിതിയുടെ പ്രാധാന്യം ജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ നഗരസഭയിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയും നിലനിൽക്കുന്നു.
.
.
ജാഗ്രതാസമിതി പ്രവർത്തനങ്ങൾക്കായി എല്ലാ വർഷവും നഗരസഭ തുക വകയിരുത്താറുണ്ട് . വനിതാ ദിന, പുതുവത്സര പരിപാടികൾ നടത്തുന്നതിനായി വുമൺ ഇനിഷ്യറ്റിവ് ഫോർ ഹാപ്പിനെസ്സ് (WISH) എന്ന പേരിൽ ഒരു വനിതാ ഗ്രൂപ്പ് പ്രവർത്തിച്ചുവരുന്നു. കൃത്യമായി ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി ചേരുകയും പാരൻ്റിങ് ബോധവത്കരണവും, കുട്ടികളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പ്രവർത്തനവും നടത്തി വരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിനായി വ്യത്യസ്ത പരിപാടികൾ നടപ്പിൽ വരുത്താനുള്ള പരിശ്രമത്തിലാണ് നഗരസഭ.
.
.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഒന്നാമത്. മുനിസിപ്പാലിറ്റി വിഭാഗത്തില്‍ കൊയിലാണ്ടി നഗരസഭ ഒന്നാമതെത്തിയപ്പോള്‍ ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരം മീനങ്ങാടി (വയനാട്), ഒളവണ്ണ (കോഴിക്കോട്), വഴിക്കടവ് (മലപ്പുറം) പഞ്ചായത്തുകള്‍ പങ്കിട്ടു. ഓരോ വിഭാഗത്തിലും 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 
Share news