കൊയിലാണ്ടി നഗരസഭ സൗത്ത്, നോർത്ത് സി ഡി എസുകളിലായി പരിശീലനക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ സൗത്ത്, നോർത്ത് സി ഡി എസുകളിലായി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. സജ്ജം സമാനതകളില്ലാത്ത ഒരു ക്യാമ്പയിനായിരുന്നു. കുടുംബശ്രീ ബാലസഭ കൂട്ടുകാർക്ക് ഇന്നത്തെ വെല്ലുവിളികളെ അതിജീവിക്കാൻ പാകത്തിൽ അവരെ സജ്ജരാക്കുകയായിരുന്നു ലക്ഷ്യം.

പ്രകൃതി ദുരന്തങ്ങളെ നേരിടാൻ, പ്രാദേശിക ചരിത്രം മനസ്സിലാക്കാനും ഇടപെടാനും, ഈ ഇടപെടലിലൂടെ കഴിയുന്നു. ബാലസഭക്ക് ദിശാബോധത്തോടെ പ്രവർത്തിക്കാൻ ഉതകും വിധമാണ് പരിശീലനം ക്രമീകരിച്ചത്. പങ്കെടുത്തവർ ഉന്മേഷത്തോടെ ഇടപെട്ടത് പ്രതീക്ഷ നൽകുന്നു. എല്ലാവരിലേക്കും ഈ ആശയം പകർന്നു നൽകേണ്ടതുണ്ട്. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. കെ. ഷിജു (ചെയർമാൻ) ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി കൊയിലാണ്ടി നഗരസഭ.
