കൊയിലാണ്ടി നഗരസഭയും ഹാർമണി കൊയിലാണ്ടിയും പി ജയചന്ദ്രൻ – മണക്കാട്ട് രാജൻ അനുസ്മരണം സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ ഹാർമണി കൊയിലാണ്ടി പി, ജയചന്ദ്രൻ – മണക്കാട്ട് രാജൻ അനുസ്മരണം സംഘടിപ്പിക്കുന്നു. ജനുവരി 25ന് വൈകീട്ട് 4 മണി മുതൽ കൊയിലാണ്ടി യുഎ ഖാദർ സാംസ്കാരിക പാർക്കിലാണ് പരിപാടി നടക്കുന്നത്. ചെറുഭാഷണങ്ങളും പാട്ടുകളും ഉൾപ്പെടുത്തിയ പരിപാടിയിൽ പ്രിയ ഗായകൻ കൊയിലാണ്ടി യേശുദാസ് അടക്കമുള്ളവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
