കൊയിലാണ്ടി മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രക്കുളം നവീകരണ പ്രവർത്തനം പുനരാരംഭിച്ചു

കൊയിലാണ്ടി മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രക്കുളം നവീകരണ പ്രവർത്തനം പുനരാരംഭിച്ചു. ക്ഷേത്രക്കുളം നവീകരണ പ്രവർത്തനം മൂന്നാം ഘട്ടത്തിലെ പ്രവർത്തിയാണ് പുനരാരംഭിച്ചത്. നാട്ടുകാരുടെ സഹായത്തോടുകൂടി ക്ഷേത്ര കമ്മിറ്റിയാണ് പ്രവർത്തനം നടത്തുന്നത്. ഇതുവരെ 20 ലക്ഷം രൂപ ചെലവഴിച്ചു. പൂർണമായതോതിൽ നവീകരണം നടത്തുവാൻ ഒരുകോടി രൂപ ചിലവ് വരും എന്ന് കണക്കാക്കുന്നു. ശില്പി ഒ ടി വിജയൻ എന്നവരുടെ നേതൃത്വത്തിലുള്ള തൊഴിലാളികളാണ് പ്രവർത്തി നടത്തുന്നത്.
