KOYILANDY DIARY.COM

The Perfect News Portal

കൊടി സുനിയുടെ പരോൾ സിപിഐഎമ്മിനെ ബാധിക്കുന്ന വിഷയമല്ല; എം വി ഗോവിന്ദൻ മാസ്റ്റർ

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ കിട്ടിയത് സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. പല ആളുകൾക്കും പരോൾ കിട്ടുന്നു, അതിൽ തങ്ങൾ എന്ത് ചെയ്യാനാണെന്ന് അദ്ദേഹം ചോദിച്ചു. എല്ലാം സർക്കാർ സംവിധാനത്തിന്റെ ഭാഗമാണെന്നും പൊലീസ് റിപ്പോർട്ട്‌ അവഗണിച്ചോ എന്നത് സർക്കാർ പരിശോധിക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പരോൾ തടവുകാരന്റെ അവകാശം. അത് ഇല്ലായ്മ ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയിലും അദ്ദേഹം പ്രതികരിച്ചു. എല്ലാം പൊലീസ് കണ്ടെത്തട്ടെയെന്നും മുൻവിധിയോടെ ഒന്നിനെയും കാണുന്നില്ലെന്നുമായിരുന്നു വിഷയത്തിലെ അദ്ദേഹത്തിൻ്റെ പ്രതികരണം.

Share news