KOYILANDY DIARY.COM

The Perfect News Portal

കിവി പഴം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം

കിവി പഴം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം. ദിവസേന ഒരു കിവി എങ്കിലും കഴിക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. പൊട്ടാസ്യം, കോപ്പർ, വിറ്റാമിൻ കെ, ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവ കിവിയിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ‌ ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും ഈ ഫലം ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

കിവിയിൽ കലോറി കുറവാണ്. ഏകദേശം 40-50 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. കിവിപ്പഴത്തിൽ ധാരാളം ഫെെബർ അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. അതുകൊണ്ട് തന്നെ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കിവിയിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യകരമായ ദഹനത്തെ പിന്തുണയ്ക്കുകയും മലവിസർജ്ജനം നിയന്ത്രിക്കാൻ സഹായിക്കും.

 

വിറ്റാമിൻ സിയുടെ കലവറയാണ് കിവി. പ്രതിരോധശേഷി കൂട്ടുന്നതിനും സഹായികമാണ്. വിറ്റാമിൻ സി, വിറ്റാമിൻ ഇ, പോളിഫെനോൾ എന്നിവയുൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടവുമാണ് ഈ ഫലം. കിവിയിൽ ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാൽ കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു. ആൻ്റിഓക്‌സിഡൻ്റുകൾ ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാനും സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.

Advertisements
Share news