കൊയിലാണ്ടി ബാറിലെ സീനിയർ അഭിഭാഷകൻ കെ.എൻ ബാലസുബ്രഹ്മണ്യം (89)
കൊയിലാണ്ടി ബാറിലെ സീനിയർ അഭിഭാഷകൻ കെ.എൻ ബാലസുബ്രഹ്മണ്യം (89) അന്തരിച്ചു. 1957 ൽ പിതാവും അഭിഭാഷകനും ആയിരുന്ന കെ. ആർ. നാരായണ അയ്യരുടെ കീഴിൽ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം 60 വർഷം അഭിഭാഷകവൃത്തി പൂർത്തിയാക്കി. കൊയിലാണ്ടിയിലെ സാ മൂഹിക സാംസ്കാരിക ആധ്യാത്മിക മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.

കൊയിലാണ്ടിയിലെ ആദ്യത്തെ റെയിൽവേ യൂസേഴ്സ് അസോസിയേഷന്റെയും, ടെലിഫോൺ യൂസസ് അസോസിയേഷന്റെ/യും സ്ഥാപക പ്രസിഡണ്ടായിരുന്നു. കോതമംഗലം ക്ഷേത്ര ജീർണ്ണോധാരണ കമ്മറ്റി സെക്രട്ടറി, ക്ഷേത്രക്കുളം നവീകരണ കമ്മറ്റി രക്ഷാധികാരി, നിത്യാനന്ദ ആശ്രമം മുൻ ട്രസ്റ്റി, കോതമംഗലം പുവർ പ്യൂപ്പിൾസ് എയ്ഡ് സൊസൈറ്റി പ്രസിഡണ്ട്, കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡണ്ട്, കൊയിലാണ്ടി കോടതി ദ്വൈശദാബ്ദി കമ്മറ്റി രക്ഷാധികാരി എന്നീ നിലകളിൽ സുത്യർഹമായ സംഭാവനകൾ നൽകിയിട്ടുണ്ട്. നിരവധി ബാങ്കുകളുടെയും കൊയിലാണ്ടി പഞ്ചായത്ത്, മുനിസിപ്പാലിറ്റി, സതേൺ റെയിൽവേ എന്നീ സ്ഥാപനങ്ങളുടെ ലീഗൽ അഡ്വൈസറും ആയിരുന്നു.
ഭാര്യ: പരേതയായ എംപി വിജയലക്ഷ്മി. മക്കൾ: കെ ബി ശ്യാമള (ബാംഗ്ലൂർ), അഡ്വ. കെ.ബി. ജയകുമാർ (കൊയിലാണ്ടി), കെ. ബി.പരമേശ്വരൻ (ചാർട്ടേഡ് അക്കൗണ്ടണ്ട്, ബാംഗ്ലൂർ). മരുമക്കൾ: വി ചിദംബരം, എസ്സ്. മഹാലക്ഷ്മി, കെ ആർ ഭുവനേശ്വരി. സംസ്കാരം: തിങ്കളാഴ്ച രാവിലെ 11 മണിക്ക് ശേഷം പുതിയപാലം ബ്രാഹ്മണ സ്മശാനത്തിൽ നടത്തപ്പെടുന്നു.
