“അടുക്കള മുറ്റത്തെ കോഴി വളർത്തൽ” വിതരണ ഉദ്ഘാടനം നിർവഹിച്ചു
.
കൊയിലാണ്ടി: കൊയിലാണ്ടി മുനിസിപ്പാലിറ്റി വെറ്റിനറി ഹോസ്പിറ്റൽ കൊയിലാണ്ടി ജനകീയസൂത്രണം 2025-2026 പദ്ധതിയുടെ ഭാഗമായ “അടുക്കള മുറ്റത്തെ കോഴി വളർത്തൽ” വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് നിർവഹിച്ചു. കൊയിലാണ്ടി മൃഗാശുപത്രിയിൽ വെച്ച് നടന്ന പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ അധ്യക്ഷത വഹിച്ചു.

പ്രസ്തുത ചടങ്ങിൽ വാർഡ് കൗൺസിലർ എ. അസീസ് മാസ്റ്റർ, കൗൺസിലർമാരായ പ്രമോദ്, മനോഹരി എന്നിവർ ആശംസ അറിയിച്ച് കൊണ്ട് സംസാരിച്ചു. ചടങ്ങിൽ കൊയിലാണ്ടി സീനിയർ വെറ്റിനറി സർജൻ സുനിൽ കുമാർ സ്വാഗതവും ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ നിധീഷ് നന്ദിയും പറഞ്ഞു.



