കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ കിയോസ്‌ക് മെഷീൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് വഴിവാട് ടിക്കറ്റുകൾ നേരിട്ട് എടുക്കുന്നതിനായി കിയോസ്‌ക് മെഷീൻ സ്ഥാപിച്ചു. പിഷാരികാവ് ദേവസ്വവും കൊയിലാണ്ടി ഫെഡറൽ ബാങ്ക് ശാഖയും ചേർന്നാണ് അത്യാധുനിക സൗകര്യങ്ങളോടെ ക്ഷേത്രത്തിൽ കിയോസ്‌ക് മെഷീൻ സ്ഥാപിച്ചത്. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി ബിജു സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.

ചടങ്ങിൽ ശ്രീ പിഷാരികാവ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറും മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറുമായ കെ.കെ. പ്രമോദ് കുമാർ, മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറായ ടി. ബിനേഷ് കുമാർ, ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.
