KOYILANDY DIARY.COM

The Perfect News Portal

വിദ്യാർത്ഥികളുടെ കൊലപാതകം; മണിപ്പൂരിൽ ബിജെപി ഓഫീസിന് ജനക്കൂട്ടം തീയിട്ടു

മണിപ്പൂർ: വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ രോഷാകുലരായ ജനക്കൂട്ടം മണിപ്പൂർ ബിജെപി ഓഫീസിന് തീയിട്ടു. തൗബാൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഓഫീസാണ് അഗ്നിക്കിരയാക്കിയത്. ദി ഹിന്ദു, റിപ്പബ്ലിക് വേൾഡ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്‌. ബുധനാഴ്ചയാണ് സംഭവം. 20, 17 വയസുള്ള രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം കൂടി പുറത്തുവന്നതോടെയാണ് ജനങ്ങള്‍ ബിജെപിക്കെതിരെ പ്രത്യക്ഷമായി തിരിഞ്ഞത്.

ഓഫീസ് ഗേറ്റ് തകര്‍ത്ത് അകത്ത് കടന്ന ജനം ജനാലകള്‍ അടിച്ചു തകര്‍ക്കുകയും അകത്തുകിടന്ന വാഹനങ്ങള്‍ക്കും നാശനഷ്ടം വരുത്തുകയും ചെയ്തു. തുടര്‍ന്ന് ഓഫീസ് കത്തിക്കുകയായിരുന്നു. ഇതിനു പുറമെ ഇന്‍ഡോ- മ്യാന്‍മര്‍ റോഡില്‍ എത്തിയ പ്രതിഷേധക്കാര്‍ തീകൊളുത്തിയ ടയറുകളും കൊണ്ട് ഗതാഗതം തടയുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് സുരക്ഷാസേന ടിയര്‍ ഗ്യാസും മോക്ക് ബോംബുകളും ഉപയോഗിച്ചു. വിദ്യാര്‍ത്ഥികളും ബുധനാഴ്ച വിവിധ ഇടങ്ങളില്‍ പ്രതിഷേധിച്ചിരുന്നു. ജൂലൈ 6 മുതല്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതശരീരങ്ങളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധങ്ങള്‍ കടുത്തത്.

Advertisements

 

Share news