കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്; മകൾ ദിയ കൃഷ്ണയും പ്രതി

ബിജെപി നേതാവും നടനുമായ ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടു പോകലിന് കേസ്. മകളുടെ സ്ഥാപനമായ ഓ ബൈ ഓസിയിൽ ജോലി ചെയ്ത വനിതാ ജീവനക്കാരുടെ പരാതിയിലാണ് കേസ്.

കേസിൽ മകൾ ദിയ കൃഷ്ണയെയും പ്രതി ചേർത്തിട്ടുണ്ട്. ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ പ്രതികൾ കവർന്നെന്നും എഫ്‌ഐആറിൽ.

