കേരള ടൂറിസം വാനോളം ഉയരും; ലെൻസ്കേപ്പ് കേരള ഫോട്ടോഗ്രാഫി പ്രദർശനത്തിന് ദില്ലിയിൽ തുടക്കം
.
കേരളത്തിൻ്റെ ടൂറിസം മേഖലയുടെ വളർച്ച ലക്ഷ്യം വെക്കുന്ന ലെൻസ്കേപ്പ് കേരള ഫോട്ടോഗ്രാഫി പ്രദർശനത്തിൻ്റെ ഒന്നാം ഘട്ടത്തിന് ദില്ലിയിൽ തുടക്കമായി. രാജ്യത്തെ 10 പ്രശസ്ത ഫോട്ടോഗ്രാഫർമാർ പകർത്തിയ കേരളത്തിൻ്റെ വിവിധ മേഖലകളിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ ആണ് പ്രദർശനത്തിനുള്ളത്. രാജ്യത്താകമാനം 10 ഇടങ്ങളിൽ പ്രദർശനം സംഘടിപ്പിക്കാനാണ് ടൂറിസം വകുപ്പിൻ്റെ തീരുമാനം.

കേരളത്തിൻ്റെ തനത് പാരമ്പര്യവും, കലാരൂപങ്ങളും, പ്രകൃതി ഭംഗിയുമുൾപ്പെടെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തു രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തുകയാണ് lenscape കേരള പ്രദർശനത്തിൻ്റെ ലക്ഷ്യം. പ്രശസ്ത ഫോട്ടോഗ്രാഫർ ബാലൻ മാധവനാണ് ലെൻസ്കേപ് കേരളയുടെ ഡയറക്ടർ. തെരഞ്ഞെടുക്കപ്പെട്ട 10 ഫോട്ടോഗ്രാഫർമാരുടെ 100 ചിത്രങ്ങൾ ആണ് പ്രദർശനത്തിനുള്ളത്.

ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. ഐശ്വര്യ ബാലൻ, അമിത് പശ്രിച, എച്ച് സതീഷ്, മനോജ് അറോറ, സൈബൽ ദാസ്, സൗരഭ് ആനന്ദ് ചാറ്റർജി, ശിവാങ് മെഹ്ത, ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്.




