കേരള ടെക്സ്റ്റൈൽ ഗാർമെന്റ്സ് വെൽഫെയർ അസോസിയേഷൻ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിച്ചു

കൊയിലാണ്ടി: കേരള ടെക്സ്റ്റൈൽ ഗാർമെന്റ്സ് വെൽഫെയർ അസോസിയേഷൻ കൊയിലാണ്ടി മേഖല വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിച്ചു. കെ.എം.എ പ്രസിഡണ്ട് കെ. കെ. നിയാസ് ഉദ്ഘാടനം ചെയ്തു. കെ.കെ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സാഹിർ ഗാലക്സി മുഖ്യാതിഥിയായി. സി. കെ. സുനിൽ പ്രകാശ്, സൗമിനി മോഹൻ ദാസ്, കെ. വി. നസീർ, സുമതി, രശ്മി, നാസർ, അരുൺ, രമേശ്, പ്രേമൻ നൻമന എന്നിവർ സംസാരിച്ചു.
