കേരള സൂപ്പർ ലീഗ് കാലിക്കറ്റ് എഫ്സി തൃശ്ശൂർ മാജിക് എഫ്സിയെ ഇന്ന് നേരിടും
സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിയും തൃശ്ശൂർ മാജിക് എഫ്സിയും ഇന്ന് ഏറ്റുമുട്ടും. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് 7 .30നാണ് മത്സരം. മൂന്ന് കളികളിൽ ഒരു ജയവും രണ്ട് സമനിലയുമാണ് കാലിക്കറ്റിനിതുവരെ നേടാനായത്. ആദ്യ രണ്ടു മത്സരവും തോൽക്കുകയും അവസാന മത്സരം മലപ്പുറത്തോട് സമനിലയിലുമായ തൃശൂർ ആദ്യ ജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത്.
