KOYILANDY DIARY.COM

The Perfect News Portal

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൊല്ലം വെസ്റ്റ്  യൂണിറ്റ് വാർഷിക സമ്മേളനം

.
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൊല്ലം വെസ്റ്റ്  യൂണിറ്റ് വാർഷിക സമ്മേളനം നഗരസഭ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ. സുധാകരൻ ജനശക്തി ലൈബ്രറി ഹാളിൽ ഉദ്ഘാടനം ചെയ്തു. ശശീന്ദ്രൻ കെ. കെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി മെമ്പർ ശ്രീധരൻ അമ്പാടി സംഘടന റിപ്പോർട്ടും, സെക്രട്ടറി കെ. രവി മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ടി. മുകുന്ദൻ മാസ്റ്റർ വരവ് ചെലവ് കണക്കും, ശ്രീമതി ടീച്ചർ അനുശോചനപ്രമേയവും അവതരിപ്പിച്ചു. രവി നികുഞ്ജം പ്രസിഡണ്ടും, രവി മാസ്റ്റർ സെക്രട്ടറിയായും, കെ. കെ. ശശീന്ദ്രൻ മാസ്റ്റർ ട്രഷറർ ആയും 21 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.
ബ്ലോക്ക് ജോയൻ്റ് സെക്രട്ടറി പി. രാജേന്ദ്രൻ, ബ്ലോക്ക് സെക്രട്ടറി എം. എം ചന്ദ്രൻ മാസ്റ്റർ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് എൻ. കെ. പ്രഭാകരൻ മേപ്പയിൽ, ബാലകൃഷ്ണൻ മാസ്റ്റർ, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പെൻഷൻ പരിഷ്കരണ നടപടികൾ ഉടനെ ആരംഭിക്കണം, ഡി. എ യും, ഡി എ കുടിശികയും ഉടൻ അനുവദിക്കണം എന്നീ പ്രമേയം സത്യഭാമ അവതരിപ്പിച്ചു. ശിവദാസൻ ടി എം, വിശ്വനാഥൻ എൻ പി എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. രവി മാസ്റ്റർ സ്വാഗതവും വാസു വി.വി.കെ നന്ദിയും പറഞ്ഞു.
Share news