KOYILANDY DIARY.COM

The Perfect News Portal

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊല്ലം ഈസ്റ്റ്‌ യൂണിറ്റ് കൺവെൻഷൻ

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊല്ലം ഈസ്റ്റ്‌ യൂണിറ്റ് കൺവെൻഷൻ വിയ്യൂർ സുജലാലയത്തിൽ വെച്ച് നടന്നു. കെ.എസ്.എസ്.പി.യു ജില്ലാ കമ്മിറ്റി അംഗം കെ. സുകുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം അപ്പുണ്ണി മാസ്റ്റർ, സരോജിനി ടീച്ചർ, ചൊളേടത്ത് ബാലൻ നായർ, കുനിയിൽ ശ്രീധരൻ നായർ, തച്ചിലേരീ രാമൻ മാസ്റ്റർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
SSLC പരീക്ഷയിൽ  ഉന്നത വിജയം നേടിയ സംഘടനാ അംഗങ്ങളുടെ മക്കൾക്ക് കൺവെൻഷനിൽ വെച്ച് പി.വി. രാജൻ ഉപഹാരം നൽകി. പുതിയ അംഗങ്ങൾക്ക് മെമ്പർഷിപ്പ് വിതരണം ചെയ്തു. പി. ടി സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ബാബുരാജ് പി.കെ റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക്‌ പ്രസിഡണ്ട്‌ പി. വി രാജൻ, മോഹനൻ നടുവത്തുർ, ബാബുരാജ് കല്ലെക്കാട് എന്നിവർ ആശംസകൾ അർപ്പിച്ചു. രവി പാണകുനി സ്വാഗതവും ടി. എച്ച് വിശ്വനാഥൻ നന്ദിയും  പറഞ്ഞു.
Share news