KOYILANDY DIARY.COM

The Perfect News Portal

കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് പയ്യോളി സബ് ട്രഷറിക്കു മുമ്പിൽ നടന്ന ധർണ നടത്തി

കൊയിലാണ്ടി: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് വടകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പയ്യോളി സബ് ട്രഷറിക്കു മുമ്പിൽ നടന്ന ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. പെൻഷൻകാർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്നും പെൻഷൻകാർ ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡണ്ട് പി. ഗോപാലൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ജില്ലാ ജോ. സെക്രട്ടരി പി. അനിൽകുമാർ, വിവിധ ബ്ലോക്ക് ഭാരവാഹികളായ ടി. ഭാസ്കരൻ, വി. രാജഗോപാലൻ, കെ. രാജൻ, കെ.വി ഗോപാലകൃഷ്ണൻ, പി. ബാലകൃഷ്ണൻ കെ. സുകുമാരൻ. പയ്യോളി ബ്ലോക്ക് സെക്രട്ടറി കെ. സഹദേവൻ എന്നിവർ സംസാരിച്ചു.

Share news