കേരള സാഹിത്യ അക്കാദമി എം ടി വാസുദേവന്‍ നായര്‍ അനുസ്മരണം ഇന്ന്

കേരള സാഹിത്യ അക്കാദമി എം.ടി. വാസുദേവന്‍ നായര്‍ അനുസ്മരണം ഇന്ന്. അനുസ്മരണ പരിപാടി ഉന്നത വിദ്യാഭ്യാസ, സാമുഹ്യനീതി വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പു മന്ത്രി കെ. രാജൻ അനുസ്മരണ പ്രഭാഷണം നടത്തും.

പി. ബാലചന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷനാകുന്ന പരിപാടിയില്‍ സച്ചിദാനന്ദന്‍, വൈശാഖന്‍, അശോകന്‍ ചരുവില്‍, പ്രിയനന്ദനന്‍, കെ.പി. രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണന്‍, കരിവെള്ളൂര്‍ മുരളി, ബാലമുരളികൃഷ്ണ, വി.എസ്.ബിന്ദു, എം.കെ. മനോഹരന്‍, ഡോ. കവിത ബാലകൃഷ്ണന്‍, ഡോ.സി. രാവുണ്ണി, എന്‍. രാജന്‍, ഡോ. ആര്‍. ശ്രീലതാ വര്‍മ്മ, വിജയരാജമല്ലിക എന്നിവര്‍ പങ്കെടുക്കും.

