കേരള മഹിളാസംഘം ജില്ലാ ക്യാമ്പ് ആരംഭിച്ചു
മേപ്പയ്യൂർ: കേരള മഹിളാസംഘം കോഴിക്കോട് ജില്ലാ പഠന ക്യാമ്പ് മേപ്പയ്യൂർ എൽ.പി. സ്കൂളിലെ ഇ.ടി രാധ നഗറിൽ ആരംഭിച്ചു. സംസ്ഥാന വെെസ് പ്രസിഡണ്ട് സ്വർണ്ണലത ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് റീന മുണ്ടേങ്ങാട്ട് അധ്യക്ഷത വഹിച്ചു. റീന സുരേഷ് അനുശോചന പ്രമേയവും, ജില്ലാ സെക്രട്ടറി ടി. ഭാരതി റിപ്പോർട്ടും അവതരിപ്പിച്ചു.
.

.
ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡണ്ട് അഡ്വ. പി. ഗവാസ്, NFIW ദേശീയ കൗൺസിൽ അംഗം പി.പി. വിമല ടീച്ചർ, ആർ. ശശി, ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് അജിന, സി. ബിജു, പി. ബാലഗോപാലൻ മാസ്റ്റർ, കെ.നാരായണക്കുറുപ്പ്, ബിജിഷ, ബാബു കൊളക്കണ്ടി, എം. കെ രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
.

.
കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ, സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി വസന്തം, ഡോ. സന്ധ്യാ കുറുപ്പ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. കെ. കെ. അജിതകുമാരി സ്വാഗതവും ജയന്തി കെ.പി നന്ദിയും പറഞ്ഞു.
