KOYILANDY DIARY.COM

The Perfect News Portal

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാൻ സാധ്യത

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാൻ സാധ്യത. ഇത് സംബന്ധിച്ച് ആലോചന നടക്കുന്നതായി റിപ്പോർട്ട്. നാവികസേന മുൻ മേധാവി അഡ്മിറൽ ദേവേന്ദ്ര കുമാർ ജോഷി കേരള ഗവർണറായേക്കും എന്നാണ് വിവരം. ആരിഫ് മുഹമ്മദ് ഖാനെ മറ്റൊരു പദവിയിലേക്ക് പരിഗണിക്കും.

 

നിലവിൽ ദേവേന്ദ്രകുമാർ ജോഷി ആൻഡമാൻ നിക്കോബാർ ലഫ് ഗവർണറാണ്. മൂന്ന് വർഷം മുതൽ അഞ്ച് വർഷത്തിലേറെയായി പദവിയിലിരിക്കുന്ന ഗവർണ്ണർമാരെ മാറ്റിയും പുതിയ ഗവർണ്ണർ മാരെ നിയമിച്ച് കൊണ്ടുള്ള ഉത്തരവാകും രാഷ്ട്രപതി ഭവൻ പുറപ്പെടുവിക്കുക. മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെന്നാണ് വിവരം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് നിന്ന് വിട്ട് നിന്ന് ബിജെപിയുടെ മുതിർന്ന നേതാക്കളടക്കമുള്ള വരെ ഗവർണ്ണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

Share news